ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ | ക്രിസ്മസ് കരോള്‍ സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടില്‍ അനീഷ് (43 ) നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.ക്രിസ്മസ് തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപം വച്ചാണ് സംഭവം.

കരോള്‍ സംഘത്തിന്റെ സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു. .

കരോള്‍ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അനീഷ്, ഇവരുടെ കൈവശമുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു. ആകെ നാലായിരം രൂപയുടെ നഷ്ടമാണ് കരോള്‍ സംഘത്തിന് ഇതിലൂടെയുണ്ടായത്. മാരാരിക്കുളം പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →