ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​ ആ​ക്ര​മ​ണം

ബ​ദാ​യൂ​ൻ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ദാ​യൂ​ൻ ജി​ല്ല​യി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം. ഡിസംബർ 26 വെ​ള്ളി​യാ​ഴ്ച സി​ർ​സൗ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശു​ഭം പ്ര​താ​പ് സിം​ഗി​നാ​ണ് പ​രി​ക്കേ​റ്റ​ത്.പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ന്നു എ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. വ​ല ഉ​പ​യോ​ഗി​ച്ച് പ​ന്നി​യെ വ​ള​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ന്നി പെ​ട്ടെ​ന്ന് ശു​ഭം പ്ര​താ​പി​ന് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​ന്നി അ​ദ്ദേ​ഹ​ത്തെ ക​ടി​ച്ചു വ​ലി​ച്ചി​ഴ​ച്ചു

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഉ​ദ്യോ​ഗ​സ്ഥ​നെ നി​ല​ത്തി​ട്ട പ​ന്നി അ​ദ്ദേ​ഹ​ത്തെ ക​ടി​ച്ചു വ​ലി​ച്ചി​ഴ​ച്ചു. ശു​ഭം സിം​ഗി​നെ ര​ക്ഷി​ക്കാ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ​ടി​ക​ളു​മാ​യി പ​ന്നി​യെ നേ​രി​ട്ടെ​ങ്കി​ലും പ​ന്നി പി​ന്മാ​റി​യാ​ല്ല. ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ​ന്നി​യെ ഓ​ടി​ക്കാ​നും ശു​ഭം പ്ര​താ​പ് സിം​ഗി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നും സാ​ധി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ശ​രീ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും പ​രി​ക്കേ​റ്റ ശു​ഭ​ത്തെ ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു. നി​ല​വി​ൽ അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യാ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →