ന്യൂഡൽഹി: മേയർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചണ്ഡീഗഡ് നഗരസഭയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. രണ്ട് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. സുമൻ ദേവിയും പൂനം ദേവിയും ആണ് ബിജെപിയിൽ ചേർന്നത്.
ബിജെപിക്ക് ഇതോടെ 18 അംഗങ്ങളായി
ചണ്ഡീഗഡ് ബിജെപി പ്രസിഡന്റ് ജതീന്ദർ പാൽ മൽഹോത്രയുടെ സാന്നിധ്യത്തിലാണ് ഇരുവരും ബിജെപിയിൽ അംഗത്വമെടുത്തത്.
ഇതോടെ ബിജെപിക്ക് ഇതോടെ 18 അംഗങ്ങളായി. മേയർ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ബിജെപിക്ക് ഒരു സീറ്റ് കൂടി വേണം.


