അമരാവതി: ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. യെലെട്ടി രാജു(19), യെലെട്ടി അഞ്ജിബാബു(25), കൊല്ലു സത്യനാരായണ ( 28) എന്നിവരാണ് മരിച്ചത്. പെനുമന്ത്ര മണ്ഡലിലെ പൊളമുരു ഗ്രാമത്തിൽ ഡിസംബർ 23 ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വഴിയരികിലെ കടയുടെ മതിലിൽ ഇടിക്കുകയും ആയിരുന്നു.മൂന്ന് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
