നികുതി പണം വെട്ടിച്ച കേസ് : വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവ്

തലശ്ശേരി | നികുതി പണം വെട്ടിച്ച കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് 24 വര്‍ഷം കഠിന തടവും എട്ടുലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി നിട്ടൂര്‍ ശങ്കര്‍നിവാസില്‍ എം പി അനില്‍കുമാറി (55)നെയാണ് തലശ്ശേരി വിജിലന്‍സ് കോടതി ജഡ്ജി കെ രാമകൃഷ്ണന്‍ ശിക്ഷിച്ചത്. സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട 6.08 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടപടി.

രണ്ട് കേസുകളില്‍ 34 വര്‍ഷം കഠിനതടവും 9.8 ലക്ഷം രൂപ പിഴയും

ഒരു കേസില്‍ വിവിധ വകുപ്പുകളില്‍ 24 വര്‍ഷം കഠിനതടവിനും എട്ടുലക്ഷം രൂപ പിഴയടയ്ക്കാനും രണ്ടാമത്തെ കേസില്‍ വിവിധ വകുപ്പുകളില്‍ 10 വര്‍ഷം കഠിനതടവിനും 1.8 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് ഉത്തരവ്. രണ്ട് കേസുകളില്‍ 34 വര്‍ഷം കഠിനതടവും 9.8 ലക്ഷം രൂപ പിഴയുമടയ്ക്കണം. ആദ്യ കേസില്‍ പിഴയടച്ചില്ലെങ്കില്‍ നാല് വര്‍ഷവും രണ്ടാമത്തെ കേസില്‍ പിഴയടച്ചില്ലെങ്കില്‍ 18 മാസവും തടവനുഭവിക്കണം

രജിസ്റ്ററില്‍ കൃത്രിമം കാണിച്ചും തെറ്റായ വിവരം ചേര്‍ത്തും വ്യാജരേഖ ചമച്ചും തട്ടിപ്പ്

2005-2007 കാലയളവില്‍ കണ്ണൂര്‍ ഒന്ന്, രണ്ട് വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസറായിരിക്കെ രജിസ്റ്ററില്‍ കൃത്രിമം കാണിച്ചും തെറ്റായ വിവരം ചേര്‍ത്തും വ്യാജരേഖ ചമച്ചും തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പന്തീരാങ്കാവ് വില്ലേജ് ഓഫീസറായിരിക്കെ ഭൂമി തരംമാറ്റി നല്‍കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ അനില്‍കുമാറിനെ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് പിടികൂടിയിരുന്നു. ഈ കേസില്‍ അനില്‍കുമാര്‍ സസ്‌പെന്‍ഷനിലാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →