കൊച്ചി: കഴിഞ്ഞ നാലു വര്‍ഷമായി സംസ്ഥാനത്തെ 25,000ത്തോളം വരുന്ന എയ്ഡഡ് അധ്യാപകര്‍ നേരിടുന്ന നിയമനനിഷേധവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ അവഗണനയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രതിഫലിച്ചതായി കേരള എയ്ഡഡ് ടീച്ചേഴ്സ് കളക്ടീവ് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിടേണ്ടിവരും
ഈ വിഷയത്തില്‍ അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് അതിരൂക്ഷമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്സിന് ഏക്കാട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം മുന്നറിയിപ്പ് നല്കി.
