ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണം : മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡ് മ​ദ്യ കും​ഭ​കോ​ണ​ക്കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സൗ​മ്യ ചൗ​രാ​സി​യ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. ഐ​എ​എ​സ് ഓ​ഫീ​സ​റാ​യ സൗ​മ്യ സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

മറ്റൊരു കേസിൽ 2022 ൽ ​സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ലാ​യി​രു​ന്നു

ക​ൽ​ക്ക​രി ലെ​വി കു​ഭ​കോ​ണ​ത്തി​ൽ 2022 ൽ ​സൗ​മ്യ ചൗ​രാ​സി​യ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഈ ​വ​ർ​ഷം ആ​ദ്യം ജാ​മ്യം ല​ഭി​ച്ചു. മ​ദ്യ അ​ഴി​മ​തി​യി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യും മു​ൻ എ​ക്സൈ​സ് മ​ന്ത്രി​യു​മാ​യ ക​വാ​സി ല​ഖ്മ, ഭൂ​പേ​ഷ് ബാ​ഗേ​ലി​ന്‍റെ മ​ക​ൻ ചൈ​ത​ന്യ എ​ന്നി​വ​രെ ഇ​ഡി നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →