ഗളൂരു: വിവാഹമോചനം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ സീരിയൽ നടിയേയും മാതാപിതാക്കളെയും നടുറോഡിലിട്ട് തല്ലി. ഭർത്താവും അഖില ഭാരത സേവാ സമിതി പ്രസിഡന്റുമായ സുരേഷ് നായിഡു ആണ് നടിയും മോഡലുമായ ഭാര്യ ജോഷിതയെയും മാതാപിതാക്കളെയും ആക്രമിച്ചത്. സംഭവത്തിൽ സുരേഷിനെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ ജോഷിതയ്ക്ക് കാര്യമായ പരിക്കുണ്ട്. ചികിത്സ തേടിയ ജോഷിതയും മാതാപിതാക്കളും പോലീസിൽ പരാതി നൽകി. സുരേഷ് നായിഡു യുവതിയെയും പ്രായമായ രണ്ടുപേരെയും നടുറോഡിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ഡിസംബർ 17ബുധനാഴ്ച ചന്നസാന്ദ്രയിലെത്തിയാണ് സുരേഷ് ഭാര്യ ജോഷിതയെയും അവരുടെ മാതാപിതാക്കളെയും മർദിച്ചത്.
10 മാസമായി സുരേഷിൽ നിന്ന് അകന്ന് കഴിയുകയാണ് ജോഷിത
കഴിഞ്ഞ 10 മാസമായി സുരേഷിൽ നിന്ന് അകന്ന് കഴിയുകയാണ് നടിയും അവതാരകയുമായ ജോഷിത. രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ആദ്യം സമ്മതം മൂളിയെങ്കിലും സുരേഷിന്റെ സ്വഭാവം അറിഞ്ഞതോടെ വീട്ടുകാർ പിന്മാറിയിരുന്നു. ഈ സമയം ജോഷിതയെ സുരേഷ് തട്ടിക്കൊണ്ടുപോകുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുകയുമായിരുന്നെന്ന് മാതാപിതാക്കൾ ആരോപിച്ചു.
