താമരശ്ശേരി ബസപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

കോഴിക്കോട് | താമരശ്ശേരി ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി സത്യന്‍(55) ആണ് മരിച്ചത്. സത്യനൊപ്പം കാറില്‍ സഞ്ചരിച്ച തിക്കോടി സ്വദേശി സുര്‍ജിത്(38), മന്ദങ്കാവ് സ്വദേശി സുരേഷ് ബാബു(53) എന്നിവര്‍ സാരമായ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്

ഡിസംബർ 17 ബുധനാഴ്ച ഉച്ചയോടെയായിരുന്നു പെരുമ്പള്ളി കരുവന്‍കാവില്‍ അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ദേവാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സി ഡബ്ല്യു എം എസ് ബസ്സും കാറുമായിരുന്നു. കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബസും കാറും മതിലില്‍ ഇടിച്ചാണ് നിന്നത്. സത്യന്റെ ഭാര്യ: രജിത. മക്കള്‍: ആര്യ, സൂര്യ, രോഹിത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →