ആലപ്പുഴ|ആലപ്പുഴയില്‍ ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്ആര്‍ടി ഫാസ്റ്റ് പാസഞ്ചറിന്റെ ടയറാണ് ഊരിത്തെറിച്ചത്. ദേശീയ പാത വളഞ്ഞ വഴി എസ് എന്‍ കവല ജംഗ്ഷനില്‍ ഡിസംബർ 15 ന് ഉച്ചക്കായിരുന്നു സംഭവം.
യാത്രക്കാരുമായി പോയ ബസിന്റെ മുന്‍ വശത്തെ ടയറാണ് ഊരിപ്പോയത്. ബസ് ഡിവൈഡറില്‍ ഇടിച്ചു കയറിയതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല..
