തി​രു​നെ​ല്ലി​യി​ലെ സി​പി​എം പ്ര​വ​ർ​ത്ത​കർ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം വിളിച്ചതിനെതിരെ മു​സ്ലീം ലീ​ഗിന്റെ പരാതി

.

വ​യ​നാ​ട്: തി​രു​നെ​ല്ലി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വ​ർ​ഗീ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച വി​ഷ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി മു​സ്ലീം ലീ​ഗ്. മു​ദ്രാ​വാ​ക്യം വി​ളി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രോ​ട് ഹാ​ജ​രാ​കാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​നെ​ല്ലി ന​രി​ക്ക​ല്ലി​ലെ സി​പി​എം ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

പ​ല ത​വ​ണ വ​ർ​ഗീ​യ പ​രാ​മ​ർ​ശ​മു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും അ​വ​ർ ത​ന്നെ ഷൂ​ട്ട് ചെ​യ്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. അ​തേ സ​മ​യം, ഇ​ത് ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തി​ന് നേ​രെ വി​ളി​ച്ച മു​ദ്രാ​വാ​ക്യ​മ​ല്ലെ​ന്നും ഒ​രു വ്യ​ക്തി​യെ പ​രാ​മ​ർ​ശി​ച്ചാ​ണെ​ന്നു​മാ​ണ് സി​പി​എ​മ്മി​ന്‍റെ പ്ര​തി​ക​ര​ണം.

നെ​റി​കെ​ട്ട വ​ർ​ഗീ​യ രാ​ഷ്ട്രീ​യം സി​പി​എ​മ്മി​നെ കൊ​ണ്ടു​പോ​കു​മെ​ന്ന് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​രി​ച്ചി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →