കാഞ്ഞിരപ്പള്ളി: കോട്ടയം ചെറുവള്ളി ക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഡിസംബർ 15 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തില്‍ വഴിപാട് നടത്തിയശേഷമാണ് അദ്ദേഹം മടങ്ങിയത്.കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇവിടെ ദര്‍ശനം നടത്തിയാല്‍ ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
നടന്‍ ദിലീപ്, മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവർ മുമ്പ് ദര്‍ശനം നടത്തിയിട്ടുണ്ട്
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 18-ാം തീയതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തിയത്. നടന്‍ ദിലീപ്, മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവർ മുമ്പ് ജഡ്ജിയമ്മാവന്‍ നടയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്
