ജയ്പുർ: രാജസ്ഥാനിൽ എംഎൽഎ ഫണ്ടിൽനിന്നു നൽകുന്ന തുകയ്ക്ക് കമ്മീഷൻ ആവശ്യപ്പെട്ട മൂന്ന് എംഎൽഎമാർക്കെതിരേ അന്വേഷണം.ഖിൻവ്സറിൽനിന്നുള്ള ബിജെപി എംഎൽഎ രേവന്ത്രം ദംഗ, ഹിന്ദൗണിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അനിത ജാതവ്, ബയാനയിൽനിന്നുള്ള സ്വതന്ത്ര എംഎൽഎ റിതു ബനാവത് എന്നിവർക്കെതിരേയാണ് നടപടി.അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയവരുടെ എംഎൽഎ എൽഎഡി അക്കൗണ്ടുകൾ മരവിപ്പിച്ചു.
എംഎൽഎ ഫണ്ട് അഴിമതി ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ
മാധ്യമറിപ്പോർട്ടിനെത്തുടർന്നായിരുന്നു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എംഎൽഎ ഫണ്ട് അഴിമതി ഗൗരവമേറിയതും ആശങ്കാജനകവുമായ വിഷയമാണെന്ന് മുഖ്യമന്ത്രി ഭജൻലാൽ ശർമ പറഞ്ഞു.സംസ്ഥാന ചീഫ് വിജിലൻസ് കമ്മീഷണറുടെ (അഡീഷണൽ ചീഫ് സെക്രട്ടറി, ആഭ്യന്തരം) നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
