തിരുവനന്തപുരം: ആര്യ രാജേന്ദ്രനെ വിമർശിച്ച വഞ്ചിയൂർ മുൻ കൗൺസിലർ ഗായത്രി ബാബുവിനെ തള്ളി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്. ആര്യക്കെതിരെ പോസ്റ്റിട്ടത് ശരിയായില്ലെന്നും അനവസരത്തിലുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഘടകങ്ങളിൽ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല
പാർട്ടി ഘടകങ്ങളിൽ ഒരിക്കൽ പോലും ഈ വിമർശനം ഗായത്രി പറഞ്ഞിരുന്നില്ല. നേരത്തെ ഇത്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു എങ്കിൽ പരിശോധിക്കുമായിരുന്നുവെന്നും വി. ജോയ് മാധ്യമങ്ങളോടു പറഞ്ഞു
