ബാലുശ്ശേരിയിൽ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

കോഴിക്കോട് | ബാലുശ്ശേരി കുറുമ്പൊയിലില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ദേവാനന്ദിന്റെ വിജയാഹ്‌ളാദ പ്രകടനത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയിലാണ് അപകടം ഉണ്ടായത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →