കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വന്നത് അവസാനവിധിയല്ലെന്നും സര്‍ക്കാര്‍ അപ്പീലിനു പോകണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.ഏതു തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിച്ചത്, ഏതു തെളിവുകളുടെ അഭാവത്തിലാണു ശിക്ഷിക്കാതിരുന്നത് എന്നതു വിധി വായിച്ചാലേ മനസിലാകൂ.
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും വി.ഡി.സതീശൻ
ആളുകളെ വൈറ്റ് വാഷ് ചെയ്യുന്ന ജോലിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. അതിജീവിതയ്ക്കെതിരായ സൈബര്‍ ആക്രമണം ഇതിന്റെ ഭാഗമാണ്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു വില്പനച്ചരക്കാക്കി മാറ്റിയെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
