അ​മ്മ​യു​ടെ മ​ടി​യി​ലി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് തെ​രു​വ് നാ​യ​യു​ടെ കടിയേറ്റു

തൃ​ശൂ​ർ: തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​യു​ടെ മ​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സു​കാ​ര​ന് ക​ടി​യേ​റ്റു. തൊ​ഴി​യൂ​ർ രാ​പ​റ​മ്പി​ൽ പ​ടി​ക്ക​ള​ത്തി​ൽ റം​ഷാ​ദ് മ​ക​ൻ നി​ഷാ​നാ​ണ് ക​ടി​യേ​റ്റ​ത്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കു​ട്ടി​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. ഡിസംബർ 9 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം

നാ​യ​ര​ങ്ങാ​ടി അ​ണ്ടി​ക്കേ​ട്ട് ക​ട​വ് സ്വ​ദേ​ശി ജി​തേ​ഷി​ന്‍റെ മ​ക​ൾ അ​ഞ്ജ​ലി (മൂ​ന്ന്), ക​ർ​ണാ​ക്കി​ൽ സ്വ​ദേ​ശി കാ​യി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ൾ കി​സ്മ​ത്ത് (10), ക​ല്ലൂ​ർ സ്വ​ദേ​ശി എ​ൽ​സി (69) എ​ന്നി​വ​ർ​ക്കും തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​വ​രെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കോ​ളം ക​ടി​യേ​റ്റി​ട്ടു‌​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →