.
മാവേലിക്കര: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണന് പോറ്റിയും മുന്‍ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് . കൊള്ളക്കാരുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്ന് കാലം തെളിയിച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ന് കേരളം നമ്പര്‍ വണ്‍, കേരള ജനതയുടെ തലയില്‍ ആറ് ലക്ഷം കോടിയുടെ കടം കയറ്റിവച്ചിട്ടാണ് പിണറായി സര്‍ക്കാര്‍ പടിയിറങ്ങാന്‍ പോകുന്നത്.
കേരളത്തിലെ അവസാനത്തെ കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും
എന്തിനെയും ന്യായീകരിക്കുന്ന ഗോവിന്ദന്റെ തൊലിക്ക് ഏറ്റവും കട്ടിയുള്ള തൊലിക്കുള്ള അവാര്‍ഡ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അവസാനത്തെ കമ്യുണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും വി.ഡി.സതീശന് കൂട്ടിച്ചേര്‍ത്തു
