സൂറത്ത് എന്‍ ഐ ടിയില്‍ മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

സൂറത്ത് | ഗുജറാത്ത് സൂറത്ത് എന്‍ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. മൂന്നാം വര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി അദ്വൈത് ആണ് മരിച്ചത്. കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയായിരുന്നു മരണം. ആത്മഹത്യക്കു പിന്നിലെ കാരണം അറിവായിട്ടില്ല. .

മരണത്തിനു പിന്നാലെ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. അദ്വൈതിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വൈകിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →