ഹരിയാന സ്വദേശിയായ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി യു​കെ​യി​ൽ കു​ത്തേ​റ്റു മ​രി​ച്ചു

ല​ണ്ട​ൻ: യു​കെ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റു മ​രി​ച്ചു. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ജ​യ് കു​മാ​ർ ഷി​യോ​റ​ൻ(30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ന​വം​ബ​ർ 25ന് ​പു​ല​ർ​ച്ചെ 4:15 ഓ​ടെ യു​കെ​യി​ലെ വോ​ർ​സെ​സ്റ്റ​റി​ലെ ബാ​ർ​ബോ​ൺ റോ​ഡി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് വി​ജ​യ് കു​മാ​റി​നെ വെ​സ്റ്റ് മെ​ർ​സി​യ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​പു​ല​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ഡി​റ്റ​ക്റ്റീ​വ് ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ലീ ​ഹോ​ൾ​ഹൗ​സ് അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →