രാ​ഹു​ൽ ഈ​ശ്വ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​നെ ഡിസംബർ 1 ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സ്ത്രീ​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് നവംബർ 30 ന് രാ​ത്രി​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മോ​ശം ക​മ​ന്‍റു​ക​ള്‍ ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും

കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സ​ന്ദീ​പ് വാ​ര്യ​ർ, ര​ജി​ത പു​ളി​ക്ക​ൻ, ദീ​പാ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​നാ​യി സൈ​ബ​ർ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും. പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മോ​ശം ക​മ​ന്‍റു​ക​ള്‍ ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും. മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ൻ ഫേ​സ് ബു​ക്കി​നോ​ടും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ലാ​പ്പ്ടോ​പ്പി​ൽ നി​ന്നാ​ണ് വീ​ഡി​യോ അ​പ്‍​ലോ​ഡ് ചെ​യ്‌​ത​തെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ആ​ദ്യ​മൊ​ഴി. പി​ന്നീ​ട് ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നി​റ​ങ്ങി​യ​പ്പോ​ൾ മൊ​ബൈ​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ലി​ലെ ഒ​രു ഫോ​ൾ​ഡ​റി​ൽ അ​പ്‍​ലോ​ഡ് ചെ​യ്ത വീ​ഡി​യോ പോ​ലീ​സ് ക​ണ്ടെ​ത്തി. രാ​ഹു​ൽ ഈ​ശ്വ​ർ ഉ​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​രി സ​മ​ർ​പ്പി​ച്ച നാലുപേരുടെ യുആർഎൽ ഐഡി പരിശോധിച്ച ശേഷമാണ് പൊലീസ് തുടർ നടപടികളിലേക്ക് കടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →