ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജനക്കൂട്ടം സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചവരെ സുരക്ഷാസേന പിന്തിരിപ്പിച്ചതാണ് സംഘർഷകാരണം.
സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.
.മേയ് 2023നു തുടങ്ങിയ കലാപത്തെത്തുടർന്ന് വിവിധ ക്യാമ്പുകളിലായി കഴിയുന്ന ഒരുസംഘം ഇംഫാൽ ഈസ്റ്റിലെ ഗ്വാൽതാബിയിലേക്കു മടങ്ങുന്നതിനിടെ യായ്ൻഗാംഗ്പോക്പിയിൽ സുരക്ഷാസേന തടഞ്ഞതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു. സമരക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.
ക്രമസമാധാനം പുനഃസ്ഥാപിച്ചുവെന്ന് സർക്കാർതന്നെ അവകാശപ്പെട്ടു
സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിച്ചുവെന്ന് സർക്കാർതന്നെ അവകാശപ്പെട്ട സാഹചര്യത്തിൽ വീടുകളിലേക്ക് മടങ്ങി പോകുന്നതിൽ എന്താണ് കുഴപ്പമെന്നാണ് പ്രക്ഷോഭകർ ചോദിക്കുന്നത്.
