രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ

കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത സി പി എം കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു. കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടവരും ലൈംഗികാതിക്രമ കേസില്‍ ഉള്‍പ്പെട്ടവരുമാണ് സി പി എം സ്ഥാനാര്‍ഥികള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്നും പരാതി പോലും ലഭിക്കും മുമ്പ്.ടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടിയില്‍ നിന്നുള്ളവരാണെങ്കില്‍ നടപടിയെടുക്കും. സൈബര്‍ ആക്രമണം സി പി എമ്മിന്റെ രീതിയാണ്. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങിയെന്ന ചോദ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ വിഡി സതീശന്‍ വിമര്‍ശിച്ചു. തന്റെ വാര്‍ത്ത സമ്മേളനം തകര്‍ക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു..

ദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമാണുള്ളതെന്ന് കെ. സുധാകരൻ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി പാര്‍ട്ടി സ്വീകരിച്ച നടപടി കെ സുധാകരനും കൂടി ചേര്‍ന്ന് എടുത്തതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ കെ സുധാകരന്‍ മാറ്റി പറയുന്നത് എന്ത് കൊണ്ടെന്ന് അറിയില്ല. രാഹുലിനെ അനുകൂലിച്ചതില്‍ വീക്ഷണം പത്രത്തിന് തെറ്റുപറ്റിയെന്നും ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായ അന്തരീക്ഷമാണുള്ളതെന്നും രാഹുല്‍ വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഇങ്ങനെ പലതും വരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു .

രാഹുലിന് ഒളിച്ചു പാര്‍ക്കാന്‍ അവസരം.ഒരുക്കിയിരിക്കുന്നത് കെപിസിസിയാണെന്ന് ശിവൻകുട്ടി.

രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ രണ്ട് അഭിപ്രായമില്ല. പരാതിക്കാരിക്കെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് കെസി വേണുഗോപാല്‍ പ്രതികരിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ കോണ്‍ഗ്രസ് എം എല്‍ എ അല്ലെന്നും ഇപ്പോള്‍ ആരോപണം ഉയര്‍ന്നതില്‍ ഗൂഢാലോചനയുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ല. സൈബറുകള്‍ക്ക് കോണ്‍ഗ്രസിന് നിയന്ത്രണമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അതേസമയം, രാഹുലിന് ഒളിച്ചു പാര്‍ക്കാന്‍ അവസരം.ഒരുക്കിയിരിക്കുന്നത് കെപിസിസിയാണെന്നും അതില്‍ സംശയമില്ലെന്നും രാഹുലിനെ പുറത്താക്കാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →