കൊച്ചി: മുനമ്പം ഭൂസമരം നവംബർ 30 ഞായറാഴ്ച അവസാനിപ്പിക്കും. വെള്ളിയാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാനുളള തീരുമാനം കൈക്കൊണ്ടത്.414-ാം ദിവസമായ ഞായറാഴ്ച അവസാനിപ്പിക്കുമെന്നാണ് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയ്ത്.
കരം അടയ്ക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുനന്ത്
തത്‌കാലത്തേക്ക് കരം അടയ്ക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഭൂ സംരക്ഷണസമിതി കോർ ഗ്രൂപ്പ് യോഗം ചേർന്ന് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജിൽ ഹെൽപ്പ് ഡെസ്ക് തുറക്കുമെന്നും മന്ത്രി പി. രാജീവിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഭൂ സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
നിയമമന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഞായറാഴ്ച 2.30-ന് സമരപ്പന്തലിൽ എത്തുകയും സമര സേനാനികൾക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കുകയും ചെയ്യും. .
