ന്യൂഡല്‍ഹി | അശ്ലീലവും നിയമവിരുദ്ധവുമായ ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് നിഷ്പക്ഷവും സ്വതന്ത്രവുമായ അതോറിറ്റി ആവശ്യമാണെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാര്‍ക്കെതിരെ ഹാസ്യനടന്‍മാര്‍ നടത്തിയ പരാമര്‍ശം ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സംവിധാനം തൃപ്തികരമല്ല
മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ സ്വയം നിയന്ത്രിക്കുന്ന നിലവിലെ സംവിധാനം തൃപ്തികരമല്ലെന്ന് ബഞ്ച് പറഞ്ഞു.വിഷയത്തില്‍ പൊതുജനാഭിപ്രായങ്ങള്‍ക്കായി സര്‍ക്കാര്‍ കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ജുഡീഷ്യല്‍, പ്രസ്തുത മേഖലയിലെ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ബഞ്ച് നിര്‍ദേശിച്ചു. .
