.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 98,451 സ്ഥാനാർഥികൾ. സംസ്ഥാനത്താകെ 2261 നാമനിർദേശ പത്രികകൾ തള്ളി. ഇത് പ്രാഥമിക കണക്കു മാത്രമാണെന്നും അന്തിമ കണക്കുകളിൽ മാറ്റം വരാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ളത് മലപ്പുറം ജില്ലയിൽ
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് മലപ്പുറം ജില്ലയിലാണ്; 12556. പാലക്കാട്ട് 9909 ഉം തൃശൂരിൽ 9468 ഉം കോഴിക്കോട്ട് 9482 ഉം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.കാസർഗോഡ്-3878, കണ്ണൂർ-7566, വയനാട്-2838, എറണാകുളം-8214, ഇടുക്കി-3733, കോട്ടയം-5630, ആലപ്പുഴ- 7135, പത്തനംതിട്ട-3829, കൊല്ലം-6228, തിരുവനന്തപുരം-7985 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥാനാർത്ഥികളുടെ എണ്ണം.
