ആതിരപ്പിള്ളിയില്‍ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ കാട്ടാന ആക്രമണം

തൃശൂര്‍| തൃശൂര്‍ ആതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും ക്രിസ്ത്യന്‍ പള്ളിക്കും നേരെ ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ ആതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ ക്വാര്‍ട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്.

ക്വാര്‍ട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി സാധനങ്ങള്‍ നശിപ്പിച്ചു

ആനക്കൂട്ടം ക്വാര്‍ട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി സാധനങ്ങള്‍ നശിപ്പിച്ചു. ക്രിസ്ത്യന്‍ പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകള്‍ തകര്‍ത്തു. നേരത്തെ 60ല്‍ അധികം കുടുംബങ്ങള്‍ ഈ പ്രദേശം വിട്ട് പോയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →