ശബരിമല സ്വ​ർ​ണ​ക്കൊ​ള്ള:സ​ന്നി​ധാ​ന​ത്തെ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

പ​മ്പ: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​സ്ഐ​ടി പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. നവംബർ 18 ന് പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​ത്. ശ​ബ​രി​മ​ലി​യി​ൽ​നി​ന്നും എ​സ്ഐ​ടി സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​കു​ക​യും തി​രി​കെ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്ന ശ്രീ​കോ​വി​ൽ ക​ട്ടി​ള, വാ​തി​ൽ, ദ്വാ​ര​പാ​ല​ക ശി​ൽ​പ​പാ​ളി​ക​ളു​ടെ പീ​ഠം എ​ന്നി​വ​യു​ടെ സാ​മ്പി​ളു​ക​ളും സം​ഘം ശേ​ഖ​രി​ച്ചു. 1998-99 കാ​ല​ത്ത് വി​ജ​യ് മ​ല്യ സ്ഥാ​പി​ച്ച സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ സാ​മ്പി​ളു​ക​ളും ചെ​മ്പും പ്ര​ത്യേ​ക​മാ​യും ശേ​ഖ​രി​ച്ചു.

എ​സ്ഐ​ടി സം​ഘം ഇ​ന്ന് മ​ട​ങ്ങും.

കാ​ല​പ്പ​ഴ​ക്ക​മ​ട​ക്കം നി​ർ​ണ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു കേ​സി​ലെ നി​ർ​ണാ​യ​ക നീ​ക്കം. ദേ​വ​സ്വം സ്മി​ത്ത് അ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ളി​ക​ൾ സ്ഥ​ല​ത്തു​വ​ച്ച് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. സോ​പാ​ന​ത്തെ പാ​ളി​ക​ൾ തി​രി​കെ സ്ഥാ​പി​ച്ചു. എ​സ്ഐ​ടി സം​ഘം ഇ​ന്ന് മ​ട​ങ്ങും.സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ അ​ള​വും തൂ​ക്ക​വും ഗു​ണ​നി​ല​വാ​ര​വു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. രാ​സ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​ൻ ഒ​രു സെ​ന്‍റീ​മീ​റ്റ​ർ വ്യാ​പ്തി​യി​ലാ​ണ് സ്വ​ർ​ണം ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്.സ​ന്നി​ധാ​ന​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി എ​സ്ഐ​ടി​ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ചെ​മ്പ് പാ​ളി​ക​ൾ മാ​റ്റി പു​തി​യ​തി​ൽ സ്വ​ർ​ണം പൂ​ശി എ​ത്തി​ച്ച​താ​ണെ​ന്ന സം​ശ​യം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ണ്ട്.

സാ​മ്പി​ൾ കാ​ക്ക​നാ​ട്ടെ മു​ഖ്യ​ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കും. ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് ക​ട​ത്തി​യ പാ​ളി​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി. എ​ന്നാ​ൽ, നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ചെ​മ്പ് പാ​ളി​ക​ൾ മാ​റ്റി പു​തി​യ​തി​ൽ സ്വ​ർ​ണം പൂ​ശി എ​ത്തി​ച്ച​താ​ണെ​ന്ന സം​ശ​യം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു​ണ്ട്. ഇ​തി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ വ്യ​ക്ത​ത​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 42 കി​ലോ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​പാ​ളി എ​ങ്ങ​നെ 38 കി​ലോ​യാ​യെ​ന്ന​തി​ലും വി​ശ​ദ പ​രി​ശോ​ധ​ന​യു​ണ്ടാ​യി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →