തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവച്ചു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്. എൻസിപിയിൽ ചേരുമെന്നും ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി പറഞ്ഞു. കുരിയച്ചിറ ഡിവിഷൻ കൗൺസിലറായിരുന്നു നിമ്മി റപ്പായി.
ഇനി എൽഡിഎഫിനൊപ്പം മത്സരിക്കും
കോൺഗ്രസ് ചതിച്ചുവെന്നും അവസാന നിമിഷം വരെ സ്ഥാനാർഥിയാക്കാം എന്ന് പറഞ്ഞു പറ്റിക്കുകയുമായിരുന്നു. ഇനി എൽഡിഎഫിനൊപ്പം മത്സരിച്ച് കൗൺസിലിലേക്ക് തിരിച്ചുവരുമെന്നും നിമ്മി കൂട്ടിച്ചേർത്തു.
