ഭാര്യക്ക് തെരുവുനായ്ക്കളോട് അമിതസ്‌നേഹം : വിവാഹമോചനം തേടി 41-കാരന്‍

.
ഗാന്ധിനഗര്‍: ഭാര്യയ്ക്ക് തെരുവുനായ്ക്കളോടുള്ള സ്‌നേഹം ജീവിതത്തെ ദുരിതപൂര്‍ണമാക്കുന്നെന്ന് കാണിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിച്ച് 41-കാരന്‍. ഗുജറാത്ത് ഹൈക്കോടതിയേയാണ് ഇദ്ദേഹം സമീപിച്ചത്. 2006-ലാണ് ഹര്‍ജിക്കാരന്‍ വിവാഹിതനായത്. നായ്ക്കളെ വളര്‍ത്താന്‍ അനുവാദമില്ലാത്ത ഹൗസിങ് സൊസൈറ്റിയിലെ ഫ്ലാറ്റിലേക്ക് ഭാര്യ, ഒരു തെരുവുനായയെ കൊണ്ടുവന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് യുവാവ് പറയുന്നു. പിന്നാലെ ഭാര്യ വേറെയും തെരുവുനായ്ക്കളെ കൊണ്ടുവന്നു. അവയ്ക്ക് ഭക്ഷണം ഉണ്ടാക്കാനും പരിപാലിക്കാനും തന്നെ നിര്‍ബന്ധിതനാക്കിയെന്നും യുവാവ് ഹര്‍ജിയില്‍ ആരോപിച്ചു.

തെരുവുനായ്ക്കളുടെ സാന്നിധ്യം അയല്‍ക്കാരുമായുള്ള ബന്ധം വഷളാക്കി

ഒരിക്കല്‍ നായയുടെ കടിയേല്‍ക്കേണ്ടി വന്നെന്നും യുവാവ് പറയുന്നു. നായ, കിടക്കയില്‍ കിടക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോഴായിരുന്നു അത്. തെരുവുനായ്ക്കളുടെ സാന്നിധ്യം അയല്‍ക്കാരുമായുള്ള ബന്ധം വഷളാക്കിയെന്നും അത് പോലീസ് പരാതിയിലേക്ക് പോയെന്നും ഹര്‍ജിയിലുണ്ട്. മൃഗാവകാശ സംഘടനയില്‍ ഭാര്യ, അംഗമായതോടെ അവര്‍ മറ്റുള്ളവര്‍ക്കെതിരേയും പരാതി നല്‍കാന്‍ ആരംഭിച്ചു

ചീത്തപറയുകയും അപമാനിക്കുകയും ചെയ്തിരുന്നെന്നും യുവാവ് ആരോപിക്കുന്നു.

പോലീസ് സ്‌റ്റേഷനില്‍ ഒപ്പം ചെല്ലാത്തതിനും മറ്റും ചീത്തപറയുകയും അപമാനിക്കുകയും ചെയ്തിരുന്നെന്നും യുവാവ് ആരോപിക്കുന്നു. മാത്രമല്ല, 2007 ഏപ്രില്‍ ഒന്നിന് ഒരു റേഡിയോ ജോക്കിയെ കൊണ്ട് ഭാര്യ പ്രാങ്ക് കോള്‍ വിളിപ്പിച്ചു. വിവാഹേതരബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കുംവിധത്തിലുള്ള ആ ഫോണ്‍കോളിലൂടെ സമൂഹത്തിലും ജോലിചെയ്യുന്നിടത്തും നാണക്കേടുണ്ടായെന്നും യുവാവ് പറയുന്നു.

കേസ് ഡിസംബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

.പിന്നീട് ബെംഗളൂരുവിലേക്ക് യുവാവ് മാറിയെങ്കിലും ഭാര്യയുടെ ഉപദ്രവം തുടര്‍ന്നു. 2017-ല്‍ അഹമ്മദാബാദിലെ കുടുംബകോടതിയില്‍ യുവാവ് വിവാഹമോചന ഹര്‍ജി കൊടുത്തിരുന്നെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയം ഡിസംബര്‍ ഒന്നാംതീയതി കോടതി വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →