ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അജ്ഞാത ബോംബ് ഭീഷണി : വ്യാജമെന്ന് സ്ഥിരീകരിച്ചു

ഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി അജ്ഞാത ബോംബ് ഭീഷണി. പരിശോധനയിൽ ഭീഷണി സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെയിലിൽ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് അയച്ച ഭീഷണിസന്ദേശത്തിൽ ഡൽഹി, ചെന്നൈ, ഗോവ എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളുടെ പേരുകൾ പരാമർശിച്ചിരുന്നെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ടെർമിനൽ-3യിൽ ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്

നവംബർ 12 ബുധനാഴ്ച വൈകീട്ട് നാല് മണിക്കാണ് ടെർമിനൽ-3യിൽ അജ്ഞാത ബോംബ് ഭീഷണി റിപ്പോർട്ട് ചെയ്തത്. ടെർമിനൽ 3-ൽ ബോംബ് ഭീഷണി ഉണ്ടെന്ന് അഗ്നിശമന സേനയ്ക്ക് കോൾ ലഭിച്ചതായി ഡൽഹി പോലീസ് റിപ്പോർട്ട് ചെയ്തു. വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും സുരക്ഷാ ഭീഷണി ലഭിച്ചതായി എയർലൈൻ വക്താവ് സ്ഥിരീകരിച്ചു

വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബോംബ് ഭീഷണി വിലയിരുത്തൽ സമിതിയെ വിവരമറിയിച്ചതായും പ്രോട്ടോക്കോളനുസരിച്ച് നടപടികളെടുത്തതായും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു. വിമാനവും യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനക്കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →