കൊച്ചി: കോട്ടയം ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്തിന് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി. ശ്രീജിത്ത് പാലക്കാട് ഡെപ്യൂട്ടി കളക്ടർ ആയിരിക്കെ, തന്റെ ഭൂമി നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശി നൽകിയ അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
പതിനായിരം രൂപ പിഴ ഹർജിക്കാരന് നൽകാനാണ് നിർദേശം
നെൽവയൽ ഡേറ്റാ ബാങ്കിൽ നിന്ന് ഈ ഭൂമിയെ ഒഴിവാക്കാൻ ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥൻ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി. ഹൈക്കോടതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഉദ്യോഗസ്ഥൻ നൽകിയ മറുപടി അത്ഭുതപ്പെടുത്തുന്നതാണെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. പതിനായിരം രൂപ പിഴ ഹർജിക്കാരനായ പാലക്കാട് കണ്ണാടി സ്വദേശിക്ക് നൽകാനാണ് നിർദേശം
