തിരുവനന്തപുരം: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. 45 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. വനിത സംവരണ വാര്‍ഡുകള്‍ ഉള്‍പ്പെടെ 28 വാര്‍ഡുകളിലാണ് വനിതകള്‍ മത്സരിക്കും.മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയും നിലവിലെ കൗണ്‍സിലറുമായ നവ്യ ഹരിദാസ് ഇത്തവണയും കാരപ്പറമ്പ് വാര്‍ഡില്‍ മത്സരിക്കുന്നുണ്ട്.
2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതം സ്വന്തമാക്കിയിരുന്നു
നിലവില്‍ ഏഴ് കൗണ്‍സിലര്‍മാരാണ് ബിജെപിക്ക് കോഴിക്കോട് ഉള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 22 ഇടങ്ങളില്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.2015ലും 2020ലും ബിജെപി ഏഴ് സീറ്റുകള്‍ വീതമായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ 2015ല്‍ ഏഴിടത്ത് രണ്ടാം സ്ഥാനം നേടിയത് 2020 ആയപ്പോഴേക്കും 22 ഇടത്തേക്ക് വ്യാപിപിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ഈ മികവ് നിലനിര്‍ത്തിക്കൊണ്ട് ഇത്തവണ 20-ല്‍ കുറയാത്ത സീറ്റുകള്‍ പിടിച്ചെടുക്കാനാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്
