കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമായിക്കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് ഉജ്വല വിജയം നേടും. സീറ്റ് വിഭജനത്തിലും സ്ഥാനാർഥി നിർണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം യുഡിഎഫിനായിരുന്നു. നവംബർ 10 തിങ്കളാഴ്ചയും 11 ചൊവ്വാഴ്ചയുമായി കൊച്ചി കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്രഖ്യാപനം നടക്കുമെന്നും സതീശൻ പറഞ്ഞു.
സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമാണിതെന്നും സതീശൻ,
സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണും. സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനമാണ്. ശബരിമലയിലെ സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും പങ്കുണ്ട്. കട്ടവർക്ക് സർക്കാർ കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു
