റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോതം​ഗലത്ത് കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 9, 2025 - 7:13 pm

എറണാകുളം | കോളേജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥിനി നന്ദന ഹരി (19) ആണു മരിച്ചത്. മാങ്കുളം സ്വദേശിനിയാണ്. നവംബർ 9 ഞായറാഴ്ച രാവിലെയാണ് നന്ദനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ സ്റ്റഡി ലീവുമായി ബന്ധപ്പെട്ട് വീടുകളിലേക്ക് പോയിരുന്നു. ഇന്ന് റൂംമേറ്റ് അവിടെയെത്തുകയും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോലീസെത്തി വാതില്‍ ചവിട്ടിത്തുറന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.

മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോളേജ് ക്യാംപസിനകത്ത് തന്നെയാണ് ഹോസ്റ്റല്‍ കെട്ടിടവും സ്ഥിതി ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *