.
മലപ്പുറം: കൊണ്ടോട്ടിയിൽ സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി മരിച്ചു. കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ യമിന് ഇസിന് ആണ് മരിച്ചത്. നവംബർ 7 വെളളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്ന സംഭവം
സ്കൂള്‍ ബസിൽ നിന്നിറങ്ങിയ വിദ്യാര്ഥിയ്ക്കുമേല് അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന് ഇസിന്. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്
