.
തിരുവനന്തപുരം: സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ട്യു വതികള്‍ അറസ്റ്റിൽ കണിയാപുരം സ്വദേശിനി രഹന, മംഗലപുരം മുരുക്കുംപുഴ സ്വദേശിനി ജയസൂര്യ എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.കഴക്കൂട്ടം സ്വദേശിനിയായ യുവതിയില്‍ നിന്നും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലോ തതുല്യമായ മറ്റു സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം
അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയയായ ആളാണ്
ജോലി കിട്ടാതായപ്പോള്‍ യുകെയില്‍ ജോലിക്കായി വിസ നല്‍കാം എന്ന് പറഞ്ഞും ഇവര്‍ യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെ ശ്രദ്ധേയയായ ആളാണ്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ബൈക്ക് റൈഡിങ് നടത്തിയിട്ടുണ്ട്
