വിമാനയാത്രയ്ക്കിടെ സഹയാത്രികരെ കുത്തിപ്പരിക്കേൽപിച്ച ഇന്ത്യന്‍ യുവാവ് യുഎസില്‍ അറസ്റ്റില്‍

.
വാഷിങ്ടണ്‍: വിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിക്കുകയും ഒരു യാത്രക്കാരിയെ മർദിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ അമേരിക്കയില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി എന്ന ഇരുപത്തെട്ടുകാരനാണ് സഹയാത്രികരെ ആക്രമിച്ചതിനും വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അറസ്റ്റിലായത്. ഷിക്കാഗോയില്‍നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം. ലോഹ നിര്‍മിത ഫോര്‍ക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം.

ആദ്യത്തെയാളുടെ തോളത്തും രണ്ടാമത്തെയാളുടെ തലയ്ക്കു പിന്നിലുമാണ് കുത്തേറ്റത്.

.പതിനേഴ് വയസ്സുകാരായ രണ്ട് സഹയാത്രക്കാരെയാണ് പ്രണീത് കുത്തിപ്പരിക്കേല്‍പിച്ചത്. ഇതില്‍ ആദ്യത്തെയാളുടെ തോളത്തും രണ്ടാമത്തെയാളുടെ തലയ്ക്കു പിന്നിലുമാണ് കുത്തേറ്റത്. ഇതോടെ ക്രൂ അംഗങ്ങള്‍ പ്രണീത് കുമാറിനെ തടയാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ കൈകള്‍ ഉയര്‍ത്തി വിരലുകൾക്കൊണ്ട് തോക്ക് വായിൽതിരുകി കാഞ്ചിവലിക്കുന്നതു പോലെ കാണിച്ചു. പിന്നാലെ ഒരു യാത്രക്കാരിയെ അടിക്കുകയും ക്രൂ അംഗങ്ങളിലൊരാളെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

പ്രണീതിന് പത്തുകൊല്ലംവരെ തടവും പിഴയും ലഭിച്ചേക്കാം

അക്രമസംഭവങ്ങളെ തുടര്‍ന്ന് വിമാനം ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയും അവിടെയെത്തിയതിന് പിന്നാലെ പ്രണീതിനെ പോലീസിന് കൈമാറുകയും ചെയ്തു. .അമേരിക്കയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തിയ ആളാണ് പ്രണീത് എന്നാണ് വിവരം. ശിക്ഷിക്കപ്പെടുന്ന പക്ഷം, പ്രണീതിന് പത്തുകൊല്ലംവരെ തടവും പിഴയും ലഭിച്ചേക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →