കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം : പഞ്ചാബ് സ്വദേശിക്കായി തിരച്ചില്‍

.
 
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ്ങി(27)നെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. .. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളാണ് മന്‍പ്രീത്. യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ രാജ്യംവിട്ടെന്നാണ് കാനഡയിലെ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നവിവരം.

അമന്‍പ്രീത് സൈനിയും പഞ്ചാബ് സ്വദേശിയാണ്.

ഇന്ത്യന്‍ വംശജയായ അമന്‍പ്രീത് സൈനി(27)യെയാണ് 2025 ഒക്ടോബര്‍ 21-ന് ലിങ്കണിലെ പാര്‍ക്കില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. സംഭവം യുവതിയെ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കൊല്ലപ്പെട്ട അമന്‍പ്രീത് സൈനിയും പഞ്ചാബ് സ്വദേശിയാണ്. ഏറെക്കാലമായി യുവതി കാനഡയിലാണ് താമസം.

പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ് ഇന്ത്യയിലേക്ക് കടന്നതായാണ് വിവരം

യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന മന്‍പ്രീത് സിങ് രാജ്യംവിട്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇയാളെക്കുറിച്ച് വിവരം നല്‍കാനായി “പ്രതിയുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ് ഇന്ത്യയിലേക്ക് കടന്നതായാണ് ഏറ്റവും പുതിയവിവരം. ഇയാളെ പിടികൂടാനായി കാനഡയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ഏജന്‍സികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →