അടിമാലിയിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി

.
ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്. സന്ധ്യയെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സന്ധ്യയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഉടനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.

വലിയൊരു മൺകൂന താഴേക്ക് പതിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.

ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിലുണ്ടായിരുന്ന വലിയൊരു മൺകൂന താഴേക്ക് പതിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലുണ്ടായ വിവരം അറിഞ്ഞ ഉടൻ പോലീസും ഫയർഫോഴ്സും ഉൾപ്പെടെയുള്ള രക്ഷാസംഘം സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് കുറച്ചു ദിവസങ്ങളായി മണ്ണിടിച്ചിൽ തുടർച്ചയായി ഉണ്ടാകുന്നുണ്ടായിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് താമസിച്ചിരുന്ന 22 കുടുംബങ്ങളെ അടിമാലി ഗവൺമെന്റ് സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. അതിനാൽ തന്നെ വലിയ ദുരന്തം ഒഴിവായതായി നാട്ടുകാർ പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →