തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും

തിരുവനന്തപുരം | കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബംഗാളിലും നവംബര്‍ മുതല്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത് 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ് ഐ ആര്‍ നടപ്പാക്കുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടന്‍ തയ്യാറാകും. അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം.

ബീഹാര്‍ മാതൃകയിലുള്ള എസ് ഐആറിനെ കേരളം . എതിര്‍ത്തിരുന്നു.

..ബീഹാര്‍ മാതൃകയിലുള്ള എസ് ഐആറിനെ കേരളം നേരത്തെ എതിര്‍ത്തിരുന്നു. നിയമസഭ പ്രമേയവും പാസ്സാക്കി. എതിര്‍പ്പുകള്‍ക്കിടിലും എസ് ഐ ആറുമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ മുന്നോട്ടുപോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ രത്തന്‍ ഖേല്‍ക്കര്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. . കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എസ് ഐ ആറിനുള്ള തയ്യാറെടുപ്പ് ചര്‍ച്ചയായെന്ന് കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാര്‍ത്താകുറിപ്പിലില്ല. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →