കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയില്‍

കട്ടപ്പന : മതേതരത്വ അരണഘടന സംരക്ഷണം, ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട്, വന്യമൃഗ ആക്രമണം, ഭൂ നിയമങ്ങള്‍, കാർഷികോല്‍പ്പന്ന വിലത്തകർച്ച , വിദ്യാഭ്യാസ ന്യൂനപക്ഷ അവഗണ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയർത്തി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര കട്ടപ്പനയില്‍ നടന്നു. പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര 24 ന് സെക്രട്ടറിയേറ്റ് മാർച്ചോടുകൂടി സമാപിക്കും.

കട്ടപ്പനയില്‍ നടന്ന പരിപാടി ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയില്‍, ഫാ. എബ്രാഹാം പുറയാറ്റ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍ , ഇടുക്കി രൂപത ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂർ, ട്രീസ ലിസ സെബാസ്റ്റ്യൻ, ബെന്നി ആന്റണി, രാജീവ് ജോർജ്, ജോസ് തോമസ് ഒഴുകയില്‍ , റ്റി .ജെ ജോണ്‍ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 13ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്ര 24 ന് സെക്രട്ടറിയേറ്റ് മാർച്ചോടുകൂടി സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →