സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി . ധനമന്ത്രി കെ. എൻ.ബാലഗോപാല്‍ കായിക മേള ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫു‍‍ട്ബോള്‍ താരം ഐ. എം.വിജയനും മന്ത്രി വി ശിവൻ കുട്ടിയും ചേർന്ന് ദീപശിഖ തെളിയിച്ചു.കായിക മേളയില്‍ തീം സോംഗും അവതരിപ്പിച്ചു. ഇതാദ്യമായാണ് സ്കൂള്‍ കായിക മേളയില്‍ തീം സോംഗ് അവതരിപ്പിക്കുന്നത്. കായിക മേളയില്‍ നടന്ന മാർച്ച്‌ പാസ്റ്റില്‍ കോഴിക്കോട് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. വയനാടിന് രണ്ടാം സ്ഥാനവും കണ്ണൂരിന് മൂന്നാം സ്ഥാനവും ലഭിച്ചു.

പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ഇരുപതിനായിരത്തോളം കുട്ടികളാണ് മത്സരത്തിനിറങ്ങുക. പന്ത്രണ്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സെൻട്രല്‍ സ്റ്റേഡിയത്തിലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികള്‍ക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഇനങ്ങളുമുണ്ട്. അതില്‍ 1944 കുട്ടികളാണ് മത്സരിക്കുന്നത്. ഗള്‍ഫിലെ ഏഴ് സ്കൂളുകളില്‍ നിന്ന് 39 കുട്ടികളും മത്സരത്തിനുണ്ട്. ഒക്ടോബർ 28 ന് മേള അവസാനിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →