പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. ചടയമംഗലം സ്വദേശി ഉണ്ണികൃഷ്ണ‌നാണ് (40) പരിക്കേറ്റത്. എംസി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് ഒക്ടോബർ 19 ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമ്മൂട് ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേയ്ക്ക് വരുകയായിരുന്ന ആലുവ ഡിസിആർബിയുടെ റ്റാറ്റ സുമോയും എതിർദിശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

പോലീസ് വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ വെഞ്ഞാറമ്മൂട് അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസ് വാഹനത്തിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് അരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവച്ചു. വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →