മുസ്ലിംകളോട് തനിക്ക് വിദ്വേഷമില്ലെന്ന് വെളളപ്പളളി നടേശൻ

കൊല്ലം | മുസ്ലിംകളോട് തനിക്ക് വിദ്വേഷമില്ലെന്ന് എസ്എൽഡിപി ജനറൽ സെക്രട്ടറി വെളളപ്പളളി നടേശൻ. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തന്നെ മുസ്ലിം വിരോധിയാക്കുകയും, നിലപാടുകള്‍ പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുകയും . ചെയ്യുകയാണെന്ന്വെ ള്ളാപ്പള്ളി നടേശന്‍. എന്നാല്‍ 30 കൊല്ലമായിട്ടും തനിക്ക് കിട്ടുന്ന പിന്തുണക്ക് യാതൊരു മാറ്റവുമില്ലെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

തന്നേം കത്തിച്ചു തന്റെ കോലവും കത്തിച്ചു

ലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാര്യം പറഞ്ഞതിന് തന്നേം കത്തിച്ചു തന്റെ കോലവും കത്തിച്ചു. ചിലര്‍ താന്‍ ബി ജെ പി ആണെന്ന് പറയും ചിലര്‍ പിണറായിയുടെ ആളെന്ന് പറയും. പലരും തന്നെ പല നിറത്തിലാണ് കാണുന്നതെന്നും വെളളാപ്പളളി പറഞ്ഞു. .തന്നെ വിമര്‍ശിക്കുന്ന ചില ശക്തികള്‍ എസ് എന്‍ ഡി പിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →