മെല്‍ബണിൽ നടന്ന സർവമത സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ വന്ന സന്യാസി സംഘത്തിന് സ്വീകരണം

നെടുമ്പാശേരി: മെല്‍ബണ്‍ സർവമത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സന്യാസി സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയില്‍ നിന്ന് ഒക്ടോബർ 18 ന് രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്. ആലുവ സർവമത സമ്മേളന ശതാബ്ദി ആഗോളതല ആഘോഷത്തിന്റെ ഭാഗമായി മെല്‍ബണിലെ വിക്ടോറിയ പാർലമെന്റില്‍ നടന്ന സർവമത സമ്മേളനത്തിലാണ് സംഘം പങ്കെടുത്തത്

സംഘത്തിലുണ്ടായിരുന്നവർ

ധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ജി.ഡി.പി.എസ് സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, കുറിച്ചി ആശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി വീരേശ്വരാനന്ദ, മങ്ങാട് ബാലകൃഷ്ണൻ, പി.എസ്. ബാബുറാം, എസ്. അജയകുമാർ, കെ.എം. സജീവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ സെക്രട്ടറി കെ.ആർ. ലക്ഷ്‌മണൻ, യുവജനസഭ പ്രസിഡന്റ് അംജിത്ത്, സെക്രട്ടറി സിജേഷ്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. രവീന്ദ്രൻ, മധു വൈപ്പിൻ, സിന്ധു ഷാജി, ലൈല സുകുമാരൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →