ഒറ്റപ്പാലത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

പാലക്കാട് | ഒറ്റപ്പാലം കാഞ്ഞിരക്കടവില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 11 40ഓടെയായിരുന്നു അപകടം.

ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

ലോറി സ്‌കൂട്ടറിനെ മറികടക്കാന്‍ശ്രമിക്കവെ എതിര്‍ദിശയില്‍നിന്ന് കാര്‍ വന്നതോടെ ലോറി വീണ്ടും ഇടതുഭാഗത്തേക്ക് തിരിച്ചു. ഇതിനിടെയാണ് ലോറി സ്‌കൂട്ടറിലിടിക്കുകയും സ്‌കൂട്ടര്‍ ഓടിച്ചിരുന്ന വന്ദന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →