ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി : പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 17 ന്

അഹമ്മദാബാദ് | ഗുജറാത്ത് രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. ഒക്ടോബർ 17 ന് ചേരുന്ന സുപ്രധാന മന്ത്രിസഭാ വികസനത്തിന് മുന്നോടിയായാണ് കൂട്ടരാജി. അഞ്ച് മുതൽ ആറ് വരെ മന്ത്രിമാർ പുതിയ മന്ത്രിസഭയിൽ തുടരാൻ സാധ്യതയുണ്ട്. ബാക്കിയുള്ള സ്ഥാനങ്ങളിൽ പുതുമുഖങ്ങൾ വരും. വീണ്ടും നിയമിക്കപ്പെടുന്നവരുടെ രാജി ഗവർണർക്ക് കൈമാറില്ലെന്നാണ് റിപ്പോർട്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പിയുടെ നിർണായക നീക്കം

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മാത്രമാണ് നിലവിൽ തൽസ്ഥാനത്ത് തുടരുന്നത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 17 ന് നടക്കും ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുക്കും സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബി ജെ പിയുടെ നിർണായക നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →