ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി വീഴുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉടന്‍ ഫ്ലാറ്റ് ഫോമില്‍ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും,തലയുടെ പുറകുവശം ട്രെയിനിന്റെ പടിയില്‍ ഇടിക്കുകയായിരുന്നു.സുഹൃത്തിനോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ട ശേഷം സഹോദരനെ അറിയിക്കാന്‍ അഹല്യ ഫോണ്‍ നമ്പരും നല്‍കി.ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഹല്യയെ രക്ഷിക്കാനായില്ല

.തലയിലുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് വിവരം.തമ്ബാനൂരില്‍ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.സഹോദരന്‍:ആദിത്യന്‍.സംസ്‌കാരം നടന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →