വാഷിങ്ടണ്‍: സൗത്ത് കരോലിനയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഒക്ടോബർ 12 ഞായറാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.സംഭവസ്ഥലത്തുനിന്ന് നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതായി അധികൃതർ .
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
വെടിവെയ്പ്പില്‍നിന്ന് രക്ഷപ്പെടാനായി അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഭയംതേടുകയായിരുന്നു പലരും. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
